ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ ഒന്നിലധികം സീറ്റുകളില്‍ മത്സരിക്കുന്നതിനെതിരെ ഇലക്ഷന്‍ കമ്മീഷന്‍. ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പ് തടയുന്ന വിധത്തില്‍ നിയമഭേദഗതി കൊണ്ടുവരുന്നതിന് കമ്മീഷന്‍ നിയമമന്ത്രാലയത്തോട് ശുപാര്‍ശ്ശ ചെയ്തു. ഒരു സ്ഥാനാര്‍ഥി രണ്ട് സീറ്റുകളില്‍ നിന്നും മത്സരിച്ച് രണ്ടിലും ജയിക്കുകായാണെങ്കില്‍ അതിലൊന്ന് ഉപേക്ഷിക്കേണ്ടിവരുമെന്നാണ് നിലവിലുള്ള നിയമം. ഈ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് സാന്പത്തികമായും മറ്റും വലുയ ചെലവുവരുത്തുന്നതാണ്. ഇതിന് പുറമെ ജനങ്ങളോട് കാണിക്കുന്ന അനീതിയാണെന്നും ശുപാര്‍ശയില്‍ പറയുന്നു.