ലക്നോ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ഫലത്തിൽ അട്ടിമറി നടന്നെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയുടെ ആരോപണം തെരഞ്ഞെടുപ്പു കമ്മീഷൻ തള്ളി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തണമെന്ന മായാവതിയുടെ ആവശ്യം ന്യായീകരണമില്ലാത്തതാണെന്നു കമ്മീഷൻ ചൂണ്ടിക്കാട്ടി. വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടന്നതായാണ് മായാവതി ആരോപിച്ചിരിക്കുന്നത്.