ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഇനി മുതല്‍ ഭാര്യയുടെ സ്വത്തും സ്വന്തം വരുമാനത്തോടൊപ്പം വെളിപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം നിയമ മന്ത്രാലയം അംഗീകരിച്ചു.സ്ഥാനാര്‍ഥികളുടെ സ്വത്തുവകകളില്‍ കൂടുതല്‍ സുതാര്യത ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം മുന്നോട്ട് വച്ചത്. നിലവിലുള്ള സത്യവാങ്മൂലത്തിലൂടെ സ്ഥാനാര്‍ത്ഥിയുടേയും കുടുംബാംഗങ്ങളുടെയും വരുമാന സ്രോതസ് ജനങ്ങള്‍ക്ക് അറിയാനാകില്ല. ഭേദഗതികള്‍ക്കായി കഴിഞ്ഞ കൊല്ലമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നിയമ മന്ത്രാലയത്തെ സമീപിച്ചത്. സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ മാറ്റം വരുത്താനുള്ള തിരഞ്ഞെടുപ്പ് നിയമ ഭേദഗതി സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ഭാര്യയുടെ വരുമാനവും സ്രോതസും രേഖപ്പെടുത്തണം. ഇനി തിരഞ്ഞെടുപ്പിന് ശേഷം എത്രത്തോളം വരുമാന വര്‍ദ്ധനവാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉണ്ടായതെന്ന് ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കും. ഇതിലൂടെ ജനങ്ങള്‍ക്ക് ഉചിതമായ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കി.