ലോക്സഭാ തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ വെള്ളിയാഴ്ച (മാർച്ച് 29) നാമനിർദേശപത്രിക സമർപ്പിച്ചത് 15 പേർ. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 23 ആയി. തിരുവനന്തപുരം, പത്തനംതിട്ട, മാവേലിക്കര, പൊന്നാനി എന്നിവിടങ്ങളിൽ രണ്ടുവീതവും ആലപ്പുഴ, കോട്ടയം, ഇടുക്കി, ചാലക്കുടി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ ഓരോ പത്രികയുമാണ് വെള്ളിയാഴ്ച ലഭിച്ചത്.
മണ്ഡലങ്ങളും പത്രിക നൽകിയ സ്ഥാനാർഥികളും: തിരുവനന്തപുരം- കുമ്മനം രാജശേഖരൻ (ബി.ജെ.പി), സുശീലൻ (സ്വതന്ത്രൻ), പത്തനംതിട്ട- വീണാ ജോർജ് (എൽ.ഡി.എഫ്), ബിനു (എസ്.യു.സി.ഐ), മാവേലിക്കര- അജി ഡി. (ഡി.എച്ച്.ആർ.എം), ബിമൽ ജി. (എസ്.യു.സി.ഐ), ആലപ്പുഴ- സന്തോഷ് കെ. (ഡി.എച്ച്.ആർ.എം), കോട്ടയം- തോമസ് ചാഴിക്കാടൻ (കേരള കോൺഗ്രസ് എം), ഇടുക്കി- റെജിമോൻ ജോസഫ് (സ്വതന്ത്രൻ), ചാലക്കുടി- സുജാത (എസ്.യു.സി.ഐ), പൊന്നാനി- ഇ.ടി. മുഹമ്മദ് ബഷീർ (മുസ്ലീംലീഗ്), ബിന്ദു (സ്വതന്ത്ര), മലപ്പുറം- പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലീംലീഗ്), കോഴിക്കോട്- ഇസ്രത്ത് ജഹാൻ (സ്വതന്ത്ര), വയനാട്- മണി (എസ്.ഡി.പി.ഐ).