രേഖകളില്ലാത്ത 20 ലക്ഷം രൂപ ഇലക്​ഷന്‍ സ്ക്വാഡ് പിടികൂടി

29

മലപ്പുറം : തെരഞ്ഞെടുപ്പിന്‍റ ഭാഗമായി ഇലക്​ഷന്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മലപ്പുറം കോട്ടക്കലില്‍ ഇന്ന് രാവിലെ എട്ടരയോടെ 20 ലക്ഷം രൂപ പിടികൂടി. കുറ്റിപ്പുറം എ.ഇ.ഒ പി.വി. സുരേന്ദ്രന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.

മാറാക്കര, കല്ലാര്‍ മംഗലം സ്വദേശി കടക്കാടന്‍ അബ്ദുള്‍ സലാമില്‍നിനിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം കോട്ടക്കല്‍ മണ്ഡലം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറിന്‍റെ ഡിക്കിയിലായിരുന്നു പണം. വാഹന കച്ചവടക്കാരനാണെന്ന് യുവാവ് നല്‍കിയ മൊഴി.

NO COMMENTS