തൃശ്ശൂര്‍: തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ ആനപ്പുറത്ത് എഴുന്നള്ളിപ്പ് . സിപിഎം നേതാവും പുന്നയൂര്‍ക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന എ.ഡി ധനീപ്, ഒന്നാം പാപ്പാന്‍ കെ സൈനുദ്ദീന്‍, രണ്ടാം പാപ്പാന്‍ ജാബിര്‍ എന്നിവര്‍ക്കെതിരെയാണ് നാട്ടാന പരിപാലന ചട്ടം അടക്കമുളള വകുപ്പുകള്‍ ചുമത്തി വനം വകുപ്പ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.തൃശൂര്‍ സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി എം പ്രഭുവിന്റെ നിര്‍ദേശ പ്രകാരം നാട്ടാന പരിപാലന ചട്ടപ്രകാരമുളള ലംഘനത്തിന് വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്.
\മതപരമായ ചടങ്ങുകള്‍ക്കല്ലാതെ ആനകളെ ഉപയോഗിക്കരുതെന്നാണ് നാട്ടാന പരിപാലന ചട്ടം. മറ്റ് ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കണമെങ്കില്‍ നാട്ടാന പരിപാലന ചട്ട പ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വേണം. അനുമതി ഇല്ലാതെയാണ് സംഘാടകര്‍ ആനയെ ഉപയോഗിച്ച് ഘോഷയാത്ര നടത്തിയത് എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.