തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത് വരെ സ്ഥലം മാറ്റം നൽകരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് ഉത്തരവ് നൽകിയിരിക്കുന്നത്. ചീഫ് സെക്രട്ടറിക്കും വകുപ്പ് തലവ·ാർക്കുമാണ് ഇത് സംബന്ധിച്ച് ഉത്തരവ് കൈമാറിയിരിക്കുന്നത്. ഇന്ന് മുതൽ ഉത്തരവ് പ്രാബല്യത്തിൽ വന്നു.
ഡിസംബർ 31ന് മുൻപ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് കമ്മീഷൻ ആലോചിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന തെരഞ്ഞെടുപ്പിന് പ്രത്യേക ഒരുക്കം ആവശ്യമാണ്. അടുത്ത് തന്നെ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവരുമെന്നാണ് കരുതുന്നത്.