ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച്‌ വൈദ്യുതാഘാതം: വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍

173

കുട്ടനാട്: ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ച്‌ അമിത വൈദ്യുതി പ്രവാഹമുണ്ടായതിനെത്തുടര്‍ന്ന് വീടിനുള്ളില്‍ നിന്ന വീട്ടമ്മ ഷോക്കേറ്റ് ഗുരുതരാവസ്ഥയില്‍. രണ്ടു പേര്‍ക്കു പരുക്ക്. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒന്‍പതില്‍ ചിറയില്‍ ഷാജിയുടെ ഭാര്യ സുധര്‍മ്മ(43)യെയാണ് ഗുരുതരാവസ്ഥയില്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പുന്നപ്ര സ്വദേശികളായ തെക്കേച്ചിരിയില്‍ ലാലി, നല്ലൂപറന്പില്‍ പ്രവീണ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു അപകടം. വീടിനുള്ളില്‍ മാതാവ് ജാനമ്മയുമായി സംസാരിച്ചുനിന്ന സുധര്‍മ്മ ഷോക്കേറ്റ് തലയടിച്ച്‌ വീഴുകയായിരുന്നു. സംഭവസമയം മറുകരയില്‍ വെട്ടിക്കരി പാടശേഖരത്തിന്‍റെ വടക്കേ ബണ്ടിലുള്ള മോട്ടോര്‍ തറയുടെ സമീപത്തുള്ള ട്രാന്‍സ്ഫോമര്‍ ഉഗ്ര സ്ഫോടനത്തോടെ പൊട്ടിത്തറിച്ചിരുന്നു.അതില്‍ നിന്നുണ്ടായ അമിത വൈദ്യുതിപ്രവാഹമാണ് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് പിന്നീട് ബോധ്യപ്പെട്ടു. വീഴ്ചയില്‍ നടുവിനും തലയ്ക്കും ചതവുണ്ട്. ഹൃദയത്തിനും വൃക്കകള്‍ക്കും ക്ഷതം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സംശയിക്കുന്നു. ഈ ട്രാന്‍സ്ഫോമര്‍ അപകട ഭീഷണിയിലാണെന്ന് സമീപവാസികള്‍ മൂന്നു ദിവസം മുന്പ് ചന്പക്കുളം കെ.എസ്.ഇ.ബി. ഓഫീസില്‍ അറിയിച്ചിരുന്നതാണ്. സംഭവത്തിന് തലേന്നു രാത്രി വന്‍ തോതില്‍ തീപ്പൊരി ചിതറുന്നതു കണ്ട സമീപവാസികള്‍ നല്‍കിയ മുന്നറിയിപ്പും അവഗണിക്കപ്പെട്ടു.
അപകടം നടന്നത് അറിയിച്ചിട്ടും മണിക്കൂറുകള്‍ക്കു ശേഷമാണ് ഉദ്യോഗസ്ഥര്‍ സ്ഥലെത്തത്തിയതെന്നും ആക്ഷേപമുണ്ട്.

NO COMMENTS

LEAVE A REPLY