കോഴിക്കോട് : പെരുവണ്ണാമൂഴിയില്‍ ഇരുമ്പു കോണി വൈദ്യുതി ലൈനില്‍ തട്ടി യുവാവ് മരിച്ചു. ഇടിക്കുഴിമുകളേല് ഷിബു (41) ആണ് മരിച്ചത്. അടയ്ക്ക പറിക്കുന്നതിനിടെ കോണി വൈദ്യുതി ലൈനില്‍ തട്ടുകയായിരുന്നു. വൈദ്യുതാഘാതമേറ്റ ഷിബുവിനെ രക്ഷിക്കാന്‍ ശ്രമിച്ച ഭാര്യയ്ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.