തിരുവനന്തപുരം: ഊര്‍ജ്ജ പക്ഷാചരണത്തിന്റെ ഭാഗമായി ഊര്‍ജ്ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള സംഘടിപ്പിക്കുന്ന ‘ഹരിത യാത്ര’ ഇലക്‌ട്രിക് വാഹന റാലി സിനിമാ താരം ടൊവിനോ തോമസ് ഫ്‌ളാഗ് ഓഫ് ചെയ്യും.
കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, വി കെ പ്രശാന്ത് എം.എല്‍.എ, യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം, ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി രാജേഷ് കുമാര്‍ സിന്‍ഹ, കെ. എസ്. ഇ.ബി ചെയര്‍മാന്‍ ഡോ. ബി അശോക്, ഇ എം സി ഡയറക്ടര്‍ ഡോ. ആര്‍ ഹരികുമാര്‍, ചീഫ് ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ വി സി അനില്‍ കുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തിരുവനന്തപുരം കേരള യൂണിവേഴ്‌സിറ്റി അങ്കണത്തി ല്‍ 11ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന റാലി പാളയം യൂണിവേഴ്‌സിറ്റി കാമ്ബസ്, കനകക്കുന്ന്, കവടിയാര്‍, പട്ടം, പി.എം.ജി. തമ്ബാനൂര്‍, കിഴക്കേക്കോട്ട, സ്റ്റാച്യൂ വഴി സെന്‍ട്രല്‍ സ്റ്റേഡിയ ത്തില്‍ സമാപിക്കും.