കുടിശിക മുടക്കം വരുത്തിയ കറണ്ട്, വെള്ളം കണക്ഷനുകള്‍ വിഛേദിക്കും

26

തിരുവനന്തപുരം: കുടിശിക മുടക്കം വരുത്തിയ കറണ്ട്, വെള്ളം കണക്ഷനുകള്‍ വിഛേദിക്കുന്നത് വീണ്ടും പുനരാരംഭിക്കുന്നു.
ഗാര്‍ഹികം, ലോ ടെന്‍ഷന്‍ ഹൈ ടെന്‍ഷന്‍, എക്സ്ട്രാ ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കെല്ലാം വിഛേദിക്കുന്നത് ബാധക മാകും. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എട്ട് മാസങ്ങളോളമായി കണക്ഷനുകള്‍ വിഛേദിച്ചിരുന്നില്ല.

അതേസമയം നിലവില്‍ തീയറ്ററുകള്‍ അടച്ചിരിക്കുന്നതിനാല്‍ തീയറ്ററുകള്‍ക്ക് വൈദ്യുതി കുടിശിക അടയ്ക്കുന്നതിന് 31 വരെ ഇളവ് നല്‍കും.ഇതോടൊപ്പം ഭീമമായ കുടിശിക അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഉപഭോക്താക്കള്‍ക്ക് തവണകളായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

NO COMMENTS