തിരുവനന്തപുരം: ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാനായി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് തയാറാക്കിയ മാന്വലിന്റെ കരട് സംബന്ധിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തുന്നു. ആദ്യ പൊതു തെളിവെടുപ്പ് ജനുവരി 29ന് രാവിലെ 11 ന് തിരുവനന്തപുരത്തെ കമ്മീഷന്റെ ആസ്ഥാനത്ത് നടത്തും.
താത്പര്യമുള്ള ഉപഭോക്താക്കൾക്ക് തെളിവെടുപ്പിൽ ഹാജരായി നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിക്കാം. മാന്വലിന്റെ കരട് റെഗുലേറ്ററി കമ്മീഷന്റെ വെബ്സൈറ്റായ www.erckerala.org ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിർദേശങ്ങളും അഭിപ്രായങ്ങളും തപാൽ മാർഗം അയക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-10 എന്ന വിലാസത്തിൽ ഫെബ്രുവരി 10 നകം ലഭിക്കത്തക്ക രീതിയിൽ അയയ്ക്കണം.