ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിതരണം ചെയ്തു

26

കാസറഗോഡ് : ജില്ലയില്‍ ആവശ്യത്തിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകള്‍ ലഭ്യമാണ്. നഗരസഭകളില്‍ പോളിംഗിനായി 122 സിംഗിള്‍ പോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ഗ്രാമപഞ്ചായത്തുകളില്‍ 1287 മള്‍ട്ടിപോസ്റ്റ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും ആവശ്യമാണ്. തെരഞ്ഞെടുപ്പിന് ആവശ്യമായ മുഴുവന്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളും 20% അധികം ഉള്‍പ്പെടെ അതാത് ബ്ലോക്ക് പഞ്ചായത്ത്/മുനിസിപ്പാലിറ്റി റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് ഡിസംബര്‍ എട്ടിന് വിതരണം ചെയ്തു.

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട സാധനങ്ങള്‍ ഉള്‍പ്പെടെ മുഴുവന്‍ ഇലക്ഷന്‍ സാമഗ്രികളും റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് പോളിംഗ് സ്റ്റേഷനുകളിലേക്ക് വിതരണം ചെയ്യുന്നതിനായി നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കോവിഡ് സുരക്ഷയുടെ ഭാഗമായി പോളിംഗ് സ്റ്റേഷനില്‍ ഉപയോഗിക്കുന്നതിനായി 9863 ലിറ്റര്‍ സാനിറ്റൈസര്‍, അതോടൊപ്പം മാസ്‌ക്, ഗ്ലൗസ്, ഫെയ്‌സ് ഷീല്‍ഡ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്.

NO COMMENTS