കോഴിക്കോട്: ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളുടെ നിര്‍മാണത്തിലെ സാങ്കേതികമികവും നൂതനത്വവും പ്രോത്സാഹിപ്പിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട്ട് നടത്തുന്ന ‘ബോഷ്ഡിഎന്‍എ ഗ്രാന്‍ഡ് ചലഞ്ച്’ മത്സരം ശനിയാഴ്ച (ഒക്‌ടോ.22)വൈകീട്ട 3:30ന്.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പങ്കാളിത്തമുള്ള കൊച്ചി മേക്കര്‍ വില്ലേജും പ്രമുഖ ഇലക്‌ട്രോണിക്‌സ് കമ്പനിയായ ബോഷും ചേര്‍ന്നാണ് മത്സരം സംഘടിപ്പിക്കുന്നത്. കോഴിക്കോട് എന്‍ഐടി ക്യാമ്പസില്‍ നടക്കുന്ന മത്സരത്തില്‍ യുവസംരംഭകര്‍ ഇലക്ടോണിക്‌സ ്ഉല്പന്ന രൂപകല്‍പന, വികസനം എന്നിവയില്‍ മാറ്റുരയ്ക്കും.കേരളത്തിലെ സ്റ്റാര്‍ട്ടപ് സാഹചര്യങ്ങള്‍, ഇവിടെ ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രാധാന്യം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ പങ്കെടുക്കുന്ന ചര്‍ച്ചകളും നടക്കും. കോഴിക്കോട് എന്‍ഐടിയിലെ സാംസ്‌കാരികോത്സവമായ തത്വയുടെ ഭാഗമായാണ് മത്സരം.
ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റ് കേരള, സ്റ്റാര്‍ട്ടപ് വില്ലേജ, ്‌ബോഷ് എന്നിവയ്ക്കും പങ്കാളിത്തമുണ്ട്. ആധുനിക സാങ്കേതിക വിദ്യാരംഗത്ത് ലോകത്തിലെ 150 ഓളം രാജ്യങ്ങളില്‍ സാന്നിദ്ധ്യമുള്ള കമ്പനിയാണ് ബോഷ്.
ഇലക്‌ട്രോണിക് സ്റ്റാര്‍ട്ടപ്പുകളിലെ പല ആശയങ്ങളും ഉത്പന്നങ്ങളായി മാറുന്നില്ലെന്ന സ്ഥിതിയാണുള്ളതെന്ന് മേക്കര്‍ വില്ലേജ് ഓപ്പറേഷന്‍സ ്ഡയറക്ടര്‍ റോഹന്‍ കലാനി പറഞ്ഞു. ഉത്പന്നങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് മത്സരാര്‍ത്ഥികള്‍ക്ക് അഞ്ച് വിഷയങ്ങളിലെ പരീക്ഷകളാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട്‌സിറ്റി പദ്ധതി നിര്‍ദ്ദേശങ്ങള്‍, ഇന്റര്‍നെറ്റ ്ഓഫ ്തിങ്‌സ്, വെയറബിള്‍സ്, റോബോട്ടിക്‌സ്, എംബഡഡ ്ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ എന്നിവയാണ് ഈ വിഷയങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
മികച്ച ആശയത്തെ മേക്കര്‍ വില്ലേജില്‍ മൂന്നുമാസത്തെ പ്രീ ഇന്‍കുബേഷന്‍ പ്രക്രിയയില്‍ ഉള്‍പ്പെടുത്തും. തങ്ങളുടെ ആശയങ്ങള്‍ മാതൃകകളായി വികസിപ്പിക്കാനുള്ള സഹായം ഈ കാലയളവില്‍ നല്‍കും. ബോഷാണ് പ്രീ ഇന്‍കുബേഷന്‍ കാലയളവിന്റെ സ്‌പോണ്‍സര്‍. മത്സരാര്‍ഥികള്‍ക്ക് വേണമെങ്കില്‍ സ്വന്തം സ്ഥലത്തിരുന്നും ഉല്പന്നം വികസിപ്പിച്ചെടുക്കാവുന്നതാണ്. മാതൃക രൂപപ്പെടുത്തിയെടുക്കുന്നതിന് ഒരു ടീമിന് 50000 രൂപ വരെയാണ ്‌ബോഷ് നല്‍കുന്നത്. സ്ഥലവും മാര്‍ഗനിര്‍ദ്ദേശങ്ങളും മേക്കര്‍ വില്ലേജും ബോഷും ചേര്‍ന്ന് നല്‍കുമെന്ന് ബോഷ് ഹാര്‍ഡ് വെയര്‍ ജനറല്‍ മാനേജര്‍ സജി സോമസുന്ദരം പറഞ്ഞു.
മികച്ച ഉല്പന്ന മാതൃക സൃഷ്ടിക്കുന്ന ടീമുകളെ വിജയികളായി പ്രഖ്യാപിക്കും. വിജയികള്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനവും അടുത്ത 12 മാസത്തേക്ക് മേക്കര്‍ വില്ലേജില്‍ സൗജന്യ ഇന്‍കുബേഷന്‍ പ്രവര്‍ത്തനത്തിനുള്ള അവസരവും നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാനായി https://goo.gl/forms/xhI55h7UC9zWTWDI2 ല്‍ രജിസ്റ്റര്‍ ചെയ്യാം.