ആനവേട്ടക്കേസ് പ്രതി സ്വയം ജാമ്യം റദ്ദാക്കി ജയിലില്‍

236

കൊച്ചി ∙ ആനവേട്ടക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യം സ്വയം റദ്ദാക്കി ജയിലിലേക്ക് തിരികെപ്പോയി. വനം ഉദ്യോഗസ്ഥരുടെ മര്‍ദനം മൂലമുണ്ടായ ഗുരുതര പരുക്കുകള്‍ക്ക് ചികില്‍സിക്കാന്‍ വഴിയില്ലാത്തതും, ജോലിചെയ്യാന്‍ ആരോഗ്യമില്ലാതെ ജീവിതം വഴിമുട്ടിയതും കാരണം മകനെ തിരിച്ച് ജയിലില്‍ അയയ്ക്കുകയായിരുന്നുവെന്ന് ‌12–ാം പ്രതി അജി ബ്രൈറ്റിന്റെ അമ്മ പറഞ്ഞു.

ഇരുപതോളം കേസുകളാണ് അജി ബ്രൈറ്റിനെതിരെയുള്ളത്. ഇവയ്ക്കെല്ലാമായി അടിക്കടി കോടതികളില്‍ ഹാജരാകേണ്ടതിനാല്‍ യാത്രയുടെ ചെലവും കണ്ടെത്തേണ്ടതുണ്ട്. ഇതിനൊന്നും വഴികാണാതെയാണ് ജയില്‍ജീവിതം അജി സ്വയം തിരഞ്ഞെടുത്തത്. മൂന്നുമാസത്തെ ജയില്‍വാസത്തിനുശേഷം ഇക്കഴിഞ്ഞ നവംബറിലാണ് പ്രതി ജാമ്യത്തിലിറങ്ങിയത്.

അതേസമയം, ആനവേട്ടക്കേസ് പ്രതിയെ മർദ്ദിച്ചത് അന്വേഷിക്കുമെന്ന് വനംമന്ത്രി കെ.രാജു പറഞ്ഞു. മനോരമ ന്യൂസ് വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിയെ മർ‌ദ്ദിച്ച ഉദ്യോഗസ്ഥർക്കെതിരായ ആരോപണം പ്രിൻസിപ്പൽ സിസിഎഫ് അന്വേഷിക്കും. മനുഷ്യാവകാശം ലംഘിക്കാൻ ആരെയും അനുവദിക്കില്ല. പ്രതികളെ കയ്യേറ്റം ചെയ്യാനും മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കാനുമുള്ള ശ്രമങ്ങൾ ചെറുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
manorama online

NO COMMENTS

LEAVE A REPLY