കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്ത് ജനവാസ കേന്ദ്രത്തിലാണ് ആനകള്‍ എത്തിയത്. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രേേദശവാസികള്‍ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നേതൃത്വത്തിലുള്ള ഒരു സംഘംവും പോലീസും സംഭവ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. ആനകളെ കാട്ടിലേയ്ക്കു തന്നെ തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. അതേസമയം നാട്ടുകാരോട് ആനകള്‍ ഇറങ്ങിയ സ്ഥലത്തേയ്ക്ക് പോകരുതെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.