തൃശൂർ : ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ഭാരവാഹികൾ ആണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും നിശ്ചയി ച്ചിട്ടുള്ള അവസാന തീയതിക്കുള്ളിൽ അതിനുള്ള നടപടികൾ പൂർത്തീകരിക്കാത്തതിനാൽ രജിസ്‌ട്രേഷന് സഹായക മായ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു.
എല്ലാ ജില്ലകളിലും ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിങ് സമിതി രൂപീകരിക്കും. ജില്ലാ പോലീസ് സൂപ്രണ്ട്, മൃഗ ഡോക്ടർ, ആന ഉടമ പ്രതിനികൾ, പാപ്പാന്മാർ, ആന തൊഴിലാളികൾ എന്നിവർ ഈ സമിതിയുടെ ഭാഗമാകു മെന്നും അദ്ദേഹം പറഞ്ഞു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. ആന ഉടമ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ കെ രാജു ഉദ്ഘാടനം ചെയ്യുന്നു.