തിരുവനന്തപുരത്ത് പതിനൊന്നുകാരനെ കഴുത്തറുത്തു കൊന്നു – പിതാവിന്‍റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

35

തിരുവനന്തപുരം നാവായിക്കുളത്ത് പതിനൊന്നുകാരനെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിലും പിതാവിനെ കുളത്തില്‍ മരിച്ച നിലയിലും കണ്ടത്തി. നൈനാംകോണം സ്വദേശിയായ സഫീര്‍, മകന്‍ അല്‍ത്താഫ് എന്നിവരാണ് മരിച്ചത്. മകന്റെ മൃതദേഹം വീട്ടിനുള്ളില്‍ കെട്ടിയിട്ട് കഴുത്തറുത്ത നിലയിലാണ് കണ്ടെത്തിയത്.

പിതാവ് സഫീറിനെയും ഇളയ മകനെയും കാണ്മാനില്ലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയത്. ഇളയമകനുമായി സഫീര്‍ കുളത്തില്‍ ചാടിയതായുള്ള സംശയത്തെ തുടര്‍ന്ന് ക്ഷേത്ര കുളത്തില്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഇളയ മകനായുള്ള തിരച്ചില്‍ തുടരുകയാണ്.

സഫീറും ഭാര്യയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതേത്തുടര്‍ന്ന് ഇവര്‍ ഏറെ നാളായി പിരിഞ്ഞ് താമസിക്കുകയായി രുന്നുവെന്നാണ് വിവരം. കുട്ടികള്‍ സഫീറിനൊപ്പമായിരുന്നു താമസം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും മരണത്തിലേക്കും നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS