പതിനൊന്നു വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.- മൃതദേഹം ജനറല്‍ ആശുപത്രിയിൽ

39

കണ്ണൂർ : കൂത്തുപറമ്പ് കൈതേരിയിൽ പതിനൊന്നു വയസുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. പന്ത്രണ്ടാം മൈലിലെ മാക്കുറ്റി ഹൗസില്‍ രാജശ്രീയുടെയും പരേതനായ രൂപേഷിന്റെയും മകനായ അജയ്കൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരോട് വഴക്കുണ്ടാക്കി റൂമിലേക്ക് പോയ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് റൂമില്‍ വാതിലടച്ച്‌ ഇരിക്കുകയായിരുന്നു. പിന്നീടാണ് മുറിയില്‍ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലാണുള്ളത്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

NO COMMENTS