കേരളത്തിൽ വിവിധ യൂണിവേഴ്‌സിറ്റി/ കേരള നഴ്‌സസ്സ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ എന്നിവയുടെ അംഗീകാരത്തോടെയുള്ള സ്ഥാപനങ്ങളിൽ നിന്നും നഴ്‌സിംഗ് കോഴ്‌സുകൾ പൂർത്തിയാക്കി അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്തവർക്ക് മേഴ്‌സി ചാൻസ് മുഖേന പരീക്ഷ എഴുതുന്നതിനുള്ള 2022ലെ അർഹതനിർണ്ണയ പരീക്ഷ മെയ് 18 ന് നടക്കും.
രാവിലെ 11 മണി മുതൽ ഒരു മണി വരെ അതാത് ജില്ലകളിലെ സർക്കാർ നഴ്‌സിംഗ് സ്‌കൂളുകളിലാണ് പരീക്ഷ നടക്കുക. പരീക്ഷാ ർഥികൾ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പാൾ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്‌സിംഗ് സ്‌കൂൾ/ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം, ആധാർകാർഡ് എന്നിവയുമായി ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ എത്തണം.