കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിലിനു കീഴിൽ എലൈറ്റ് സ്‌കീമിലേയ്ക്ക് 2019-20 വർഷത്തേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. അത്‌ലറ്റിക്‌സിൽ ദേശീയ മത്സരത്തിൽ മെഡൽ നേടിയവർക്കും വോളീബോൾ മെൻ, വോളീബോൾ വുമൺ, ഫുട്‌ബോൾ മെൻ, ബാസ്‌ക്കറ്റ്‌ബോൾ വുമൺ എന്നീ വിഭാഗങ്ങളിൽ ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും മത്സരിക്കാം. കഴിഞ്ഞ രണ്ടു വർഷത്തെ പെർഫോമൻസ് മാത്രമേ പരിഗണിക്കുകയുള്ളൂ.
അത്‌ലറ്റിക്‌സ് (ആൺ, പെൺ) തെരഞ്ഞെടുപ്പ് ഈ മാസം 25 ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും വോളീബോൾ വുമൺ 26 ന് കോഴിക്കോട് വി.കെ.കെ. മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും നടക്കും. (മിനിമം പൊക്കം: പ്ലസ് വൺ-180 സെ.മീ, കോളേജ്-185 സെ.മി) വോളീബോൾ മെൻ തെരഞ്ഞെടുപ്പ് 27 ന് തൃപ്രയാർ ഇൻഡോർ സ്റ്റേഡിയത്തിലും (മിനിമം പൊക്കം: പ്ലസ് വൺ-190 സെ.മി, കോളേജ്-195 സെ.മി) ഫുട്‌ബോൾ മെൻ 27ന് എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിലും നടക്കും.
ബാസ്‌ക്കറ്റ്‌ബോൾ വുമൺ 28ന് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. താൽപര്യമുള്ള പുരുഷ, വനിതാ കായികതാരങ്ങൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ട്രയൽസിൽ പങ്കെടുക്കണം.