അടിയന്തര അവധി: അങ്കണവാടികളില്‍ ഫീഡിങ് ഉറപ്പു വരുത്തണം – ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു

113

കാസർഗോഡ് : പ്രകൃതിക്ഷോഭത്തെ തുടര്‍ന്നുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളില്‍ അവധി പ്രഖ്യാപിക്കുമ്പോള്‍ അങ്കണവാടി ഗുണഭോക്താക്കള്‍ക്ക് ഫീഡിങ് തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവിട്ടു. ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര ടക്കമുള്ള ഗുണഭോക്താക്കള്‍ക്ക് ആവശ്യമായ പോഷകാഹരങ്ങളും മറ്റുമാണ് ഫീഡിങിലൂടെ ലഭ്യമാക്കുന്നത്.

അങ്കണവാടിയിലെ ഗുണഭോക്താക്കള്‍ക്കുള്ള ഒരു വര്‍ഷത്തെ ഫീഡിങ് ദിനങ്ങള്‍ 300 ആയി നിജപ്പെടുത്തിയിട്ടുള്ളതും ഇതില്‍ കുറവ് വരാന്‍ പാടില്ലെന്ന് ഐസിഡിഎസ് മാര്‍ഗനിര്‍ദേശ പ്രകാരം നിഷ്‌കര്‍ഷിച്ചിട്ടുമുണ്ട്. ഇതിന്റെ അടി സ്ഥാനത്തില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രഖ്യാപിക്കുന്ന അവധികള്‍ മൂലം ഗുണഭോക്താക്കള്‍ക്ക് ലഭി ക്കേണ്ട ഫീഡിങ് തടസപ്പെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ഐസിഡിഎസ് പ്രോഗ്രാം ഓഫീസറോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

NO COMMENTS