2024 ലോക്സഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്കുള്ള ജീവനക്കാരുടെ വിവരശേഖരണം ORDER സോഫ്റ്റ്വെയര്‍ മുഖേനയാണ് നടത്തുന്നത്. വിവര ശേഖരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കേന്ദ്രസര്‍ക്കാര്‍ സ്ഥാപങ്ങള്‍, ദേശസാത്കൃത ബാങ്കുകള്‍, കേരള ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവയിലെ ചുമതലപ്പെട്ട ഉദ്യോഗ സ്ഥര്‍ സ്ഥാപനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ order.ceo.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അംഗീകാരം വാങ്ങേണ്ടതാണ്. തുടര്‍ന്ന് അതത് സ്ഥാപനങ്ങളിലെ മുഴുവന്‍ ജീവനക്കാരുടെയും വിവര ങ്ങള്‍ മാര്‍ച്ച് 24 വൈകിട്ട് അഞ്ചിന് മുന്‍പായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സമര്‍പ്പിക്കണം.
തിരഞ്ഞെടുപ്പ് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തികരിക്കേണ്ടതിനാല്‍ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ അധികാരികളും, അവധി ദിവസങ്ങള്‍ പരിഗണിക്കാതെ പാലിക്കണമെന്നും വീഴ്ചവരുത്തിയാല്‍ 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 134 പ്രകാരമുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.