കാക്കനാട്:കലക്ടറേറ്റിലെ തപാൽ വിഭാഗത്തിലെ ടൈപ്പിസ്റ്റ് സോണിയ ചന്ദ്രശേഖറിന് കലക്ടേഴ്സ് എംപ്ലോയി ഓഫ് ദ് മന്ത്’ പുരസ്കാരം. ജില്ലാ കളക്ടർ എസ് .സുഹാസാണ് വിജയിയുടെ പേര് പ്രഖ്യാപിച്ചത്.
പൊതുജനങ്ങൾക്കു മികച്ച സേവനം നൽകാനും കലക്ടറേറ്റിന്റെ കാര്യക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് എംപ്ലോയി ഓഫ് ദ മന്ത് പുരസ്കാരം ഏർപ്പെടുത്തിയത്. കളക്ടറേറ്റിലെ അന്വേഷണ കൗണ്ടറിൽ പുരസ്ക്കാരപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങൾ തങ്ങൾക്ക് ലഭിച്ച സേവനത്തിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം രേഖപ്പെടുത്തി പെട്ടിയിലിടാം. എല്ലാമാസവും പെട്ടി തുറന്ന്, ജനങ്ങളുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരം പ്രഖ്യാപിക്കുന്നത്.
മൂവാറ്റുപുഴ താലൂക്ക് ഓഫീസില്‍ നിന്ന് ആറു മാസം മുൻപാണ് സോണിയ കളക്ടറേറ്റിലേക്ക് എത്തിയത്.