എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷൻ ജൂൺ 22ന്

23

തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റർ സംഘടിപ്പിക്കുന്ന രജിസ്ട്രേഷൻ ക്യാമ്പ് ജൂൺ 22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ആറ്റിങ്ങൽ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നടക്കും.

മിനിമം പ്ലസ്ടു യോഗ്യതയുള്ളവരും ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, പാരാമെഡിക്കൽ, മറ്റ് പ്രൊഫഷണൽ യോഗ്യതയുള്ളവരും, 35 വയസിൽ താഴെ പ്രായമുള്ളവരുമായ ആറ്റിങ്ങൽ താലൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ഉദ്യോഗാർഥി കൾക്കാണ് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കുന്നതിന് അവസരം ഒരുക്കുന്നത്.

ഒറ്റത്തവണ 250 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് തിരുവനന്തപുരം എംപ്ലോയബിലിറ്റി മറ്റു ജില്ല എംപ്ലോയബിലിറ്റി സെന്ററുകളും മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ, ജോബ് ഫെയർ എന്നിവയിൽ പങ്കെടു ക്കാം. ഇതിനാവശ്യമായ സോഫ്റ്റ് സ്കിൽ കമ്പ്യൂട്ടർ പരിശീലനവും ഉദ്യോഗാർഥികൾക്ക് എംപ്ലോയബിലിറ്റി സെന്ററിൽ ലഭ്യമാക്കും. ഫോൺ: 8921916220.

NO COMMENTS

LEAVE A REPLY