എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനങ്ങള്‍ ഓണ്‍ലൈനിലൂടെ ലഭിക്കും.

76

കാസറഗോഡ് : ലോക് ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ മുഖേനയുളള സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണെന്ന് ജില്ലാ എപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ നിന്നും നല്‍കുന്ന രജിസ്‌ട്രേഷന്‍, പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് അഡീഷന്‍ തുടങ്ങിയ എല്ലാ സേവനങ്ങളും നിലവില്‍ ഓണ്‍ലൈനായി ലഭ്യമാണ്. അതിനാല്‍ സേവനങ്ങളെല്ലാം www.eemployment.kerala.gov.in ലൂടെ നടത്തണം.

2020 ജനുവരി മുതല്‍ 2020 മെയ് വരെയുളള മാസങ്ങളില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടവര്‍ക്ക് 2020 ആഗസ്റ്റ് വരെ രജിസ്‌ട്രേഷന്‍ പുതുക്കലിന് അവസരം ലഭിക്കും. ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുമായി ഫോണ്‍ മുഖേന ബന്ധപ്പെട്ടും രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരമുണ്ട്.

രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍, തെഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് ചേര്‍ക്കല്‍ എന്നിവയും ഓണ്‍ ലൈനായി നടത്താം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതത് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ആഗസ്റ്റ് 27 നകം ഹാജരാക്കണം. 2019 ഡിസംബര്‍ 20 നു ശേഷം ജോലിയില്‍ നിന്നും നിയമാനുസൃതം വിടുതല്‍ ചെയ്യപ്പെട്ട് ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്ക് ആഗസ്റ്റ് 27 വരെ സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത് നല്‍കാാവുന്നതാണ്. സംശയ നിവാരണത്തിന് ബന്ധപ്പെടാം 04994255582

NO COMMENTS