കാസറഗോഡ് : ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ തൊഴില്‍ ദിനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍, അതിഥി തൊഴിലാളികള്‍ തുടങ്ങിയവരുടെ എണ്ണം കണക്കാക്കിയാണ് തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.
35 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടത് 50 ലക്ഷമായാണ് വര്‍ധിപ്പിച്ചത്. ഓരോ വാര്‍ഡിലും നടപ്പാക്കേണ്ട പ്രവൃത്തികള്‍ ആവശ്യാനുസരണം കണ്ടെത്തി പട്ടിക തയ്യാറാക്കും. സുഭിക്ഷ കേരളം, ശുചിത്വ കാമ്പയിന് പ്രവൃത്തികളും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തും.
പൊതു-സ്വകാര്യ നിലങ്ങളില്‍ കൃഷിക്ക് പ്രാധാന്യം നല്‍കും. തരിശുനിലക്കൃഷി, മൃഗസംരക്ഷണം, പാല് -മത്സ്യ ഉല്പാദനം, മഴക്കാല പൂര്‍വ പ്രവൃത്തികളായ മഴക്കുഴി- കമ്പോസ്റ്റ് കുഴി നിര്‍മ്മാണം, കുളം – കിണര്‍ റിചാര്‍ജിങ്, കയര്‍ ഭൂവസ്ത്രം തുടങ്ങിയവയ്ക്കാണ് ഊന്നല്‍.