വേനൽക്കാലത്തെ വർധിച്ച ചൂട് കാരണം സൂര്യാഘാതം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഫെബ്രുവരി 25 മുതൽ ഏപ്രിൽ 30 വരെയുള്ള കാലയളവിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തി സമയം പുനഃക്രമീകരിച്ചു.
പകൽ സമയം ഉച്ചയ്ക്ക് 12 മണി മുതൽ ഉച്ചതിരിഞ്ഞ് മൂന്നു മണി വരെ വിശ്രമം ആവശ്യമായി വന്നാൽ പണിയെടുക്കുന്നതിൽ നിന്നും തൊഴിലാളികളെ ഒഴിവാക്കുന്നതിനും നിശ്ചിത പ്രവൃത്തിയുടെ അളവിലും പ്രവൃത്തി ചെയ്യേണ്ട ആകെ സമയത്തിലും മാറ്റം വരുത്താതെ പ്രവൃത്തി സമയം രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയുള്ള സമയത്തിനുള്ളിൽ (ആകെ പ്രവൃത്തി സമയം 8 മണിക്കൂറായി നീജപ്പെടുത്തി പുനഃക്രമീകരിച്ച് നിർദേശന നൽകിയതായി മിഷൻ ഡയറക്ടർ അറിയിച്ചു.