മലപ്പുറം : പൊന്നാനിയില്‍ പരാജയഭീതി മൂലമാണ് ലീഗ് എസ്ഡിപിഐയുമായി ചര്‍ച്ച നടത്തയതെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ.എൻ .മോഹന്‍ദാസ് പറഞ്ഞു. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ലീഗിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. സംഭവത്തില്‍ ലീഗ് അണികള്‍ക്കും അമര്‍ഷമുണ്ട്.
രാഷ്ട്രീയമായി ഇരു ചേരികളില്‍നിന്നു പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ലീഗും എസ്ഡിപിഐയും നടത്തിയ കൂടിക്കാഴ്ച സംസ്ഥാന തലത്തില്‍ യുഡിഎഫിനു വേണ്ടി നടത്തിയതാണെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ആലോചനയുണ്ടെന്ന അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെ നടത്തിയ ചര്‍ച്ചയാണ് ലീഗ് നടത്തിയതെന്ന് പലരും വിലയിരുത്തുന്നുണ്ട്.