ലക്നൗ: ഉത്തര്‍പ്രദേശിലെ 12 മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിന് ശേഷം ലക്നൗവിലെ താക്കൂര്‍ഗഞ്ചില്‍ ഒളിച്ചിരുന്ന ഭീകരനെ വധിച്ചു.
ഒരു വീടിനുള്ളില്‍ രണ്ട് പേരുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാല്‍ ഒരാള്‍ മാത്രമായിരുന്നു വീടിനകത്തുണ്ടായിരുന്നത്. എറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടു. കേന്ദ്ര രഹസ്യാനേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധന പന്ത്രണ്ട് മണിക്കൂറിലധികം നീണ്ടു. ഇന്നലെ ഭോപ്പാലില്‍ ട്രെയിനിലുണ്ടായ സ്ഫോടനവുമായി ബന്ധമുളളയാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കീഴടങ്ങാനുളള എടിഎസിന്റെ ആവശ്യം തളളിയതോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. സംസ്ഥാനത്തേക്ക് ഭീകരര്‍ കടന്നിട്ടുണ്ടെന്ന കേന്ദ്ര രഹസ്യാനേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ കാണ്‍പൂരില്‍ നിന്നും ഒരാളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.കൂടെയുള്ളവര്‍ക്ക് വേണ്ടി നടത്തിയ തിരച്ചിലിലാണ് താക്കൂര്‍ ഗഞ്ചിലെ ഒരു വീട്ടിനുള്ളില്‍ ഭീകരരെ കണ്ടെത്തിയത്. 20 കമാന്‍ഡോകള്‍ ഓപ്പറേഷന് നേതൃത്വം നല്‍കി. പ്രദേശവാസികളെ ഒഴിപ്പിക്കുകയും സംഭവസ്ഥലത്തേക്കുളള പ്രവേശനം നിരോധിക്കുകയും ചെയ്തിരുന്നു. പൊലീസുമായി നിരവധി തവണ വെടിവെയ്പ്പ് നടന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്.