എൻജിനിയറിങ്, ആർക്കിടെക്ചർ പ്രവേശനം: പ്രത്യേക സീറ്റുകളിൽ അപേക്ഷിക്കാം

7

സ്വകാര്യ സ്വാശ്രയ എൻജിനിയറിങ്, ആർക്കിടെക്ചർ കോളജുകളിലെ നിശ്ചിത ശതമാനം കമ്മ്യൂണിറ്റി/ രജിസ്റ്റേഡ് ട്രസ്റ്റ് ക്വാട്ട സീറ്റുകളിൽ അപേക്ഷിക്കാം. സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്) കീഴിലുള്ള സർക്കാർ കോസ്റ്റ് ഷെയറിങ് എൻജിനിയറിങ് കോളജുകളിലും അവസരം.

ഇവിടത്തെ കോഴ്സുകളിൽ സഹകരണ വകുപ്പിലെ ജീവനക്കാരുടെയും രജിസ്ട്രാർ ഓഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലുള്ള സഹകരണ സൊസൈ റ്റികൾ, ബാങ്കുകൾ, മറ്റ് സ്ഥാപനങ്ങളിലെ ജീവന ക്കാരുടെയും ഡയറക്ടർ ബോർഡ് അംഗങ്ങളുടെയും മക്കൾക്ക് അപേക്ഷിക്കാം. ഇതിനായി അഞ്ച് ശതമാനം സീറ്റുകൾ നീക്കി വച്ചിട്ടുണ്ട്.

ഈ സീറ്റുകളിൽ പ്രവേശനം വേണ്ടവർ രേഖകൾ സഹിതം 14ന് വൈകിട്ട് 4നകം അതത് കോളജ് അധികൃതരുടെ മുന്നിൽ ഹാജരാകണം. ഹെൽപ് ലൈൻ നമ്പർ: 0471-2525300.

NO COMMENTS

LEAVE A REPLY