സുരക്ഷാ പരിശോധനകളോടെ എ​ന്‍​ജി​നി​യ​റിം​ഗ് – ​ഫാ​ര്‍​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷകള്‍ ആരംഭിച്ചു.​

60

തിരുവനന്തപുരം : രാ​വി​ലെ​ 10.30 ന് സംസ്ഥാനത്ത് എ​ന്‍​ജി​നി​യ​റിം​ഗ്,​ ​ഫാ​ര്‍​മ​സി​ ​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷകള്‍ ആരംഭിച്ചു.​ മൊത്തം 343​ ​കേ​ന്ദ്ര​ങ്ങ​ളിലാണ് പരീക്ഷ നടക്കുന്നത്. ഉ​ച്ച​യ്ക്ക് 12.30​ വ​രെ​യും പിന്നീട് 2.30​ ​മു​ത​ല്‍​ ​വൈ​കി​ട്ട് 5​ ​വ​രെ​യുമാണ് പരീക്ഷ. അധ്യാപകരടക്കം ​20,000​ ​പേ​രെ​യാ​ണ് ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പി​ന് ​ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ​ 9.30​ ​ന് ​തന്നെ കു​ട്ടി​ക​ള്‍​ ​മാസ്‌ക് ധരിച്ച്‌ പ​രീ​ക്ഷാ​ ​ഹാ​ളി​ലെ​ത്തി. ഹാള്‍ട്ടിക്കറ്റ് പരിശോധിച്ച ശേഷം തെ​ര്‍​മ​ല്‍​ ​സ്കാ​നിം​ഗ് ​ന​ട​ത്തി​യാണ് കുട്ടികളെ പരീക്ഷാ ​ഹാ​ളി​ലേ​ക്ക് പറഞ്ഞുവിട്ടത്.​ഇതിനുപുറമേ , അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍​ ​നി​ന്നു​ള്ള​വ​ര്‍​ക്കും​ ​ക്വാ​റ​ന്റൈ​നി​ല്‍​ ​നി​ന്ന് ​വ​രു​ന്ന​വ​ര്‍​ക്കും​ ​പ​രീ​ക്ഷാ​ ​കേ​ന്ദ്ര​ങ്ങ​ളി​ല്‍​ ​പ്ര​ത്യേ​ക​ ​മു​റി​ ​ഒ​രു​ക്കി​.​പരീക്ഷ എഴുതുന്നവര്‍ക്കായി കെ.​എ​സ്.​ആ​ര്‍.​ടി.​സി​ എ​ല്ലാ​ ​ഡി​പ്പോ​യി​ല്‍​ ​നി​ന്നും​ ​പ്ര​ത്യേ​ക​ ​സ​ര്‍​വീ​സ് ​ന​ട​ത്തി.​ ​

ആ​ഗ​സ്റ്റ് 15​ ​ന് ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കും.കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ പരിശോധനകളോടെയാണ് പ​രീ​ക്ഷകള്‍ ആരംഭിച്ചത് .സാമൂഹ്യ അകലം പാലിച്ചാണ് ഹാളില്‍ ഇരിപ്പിടങ്ങള്‍ ഒരുക്കി യിരിക്കുന്നത്.

NO COMMENTS