കൊട്ടാരക്കാര: ഏനാത്ത് ബെയ്ലി പാലം സൈന്യം പൊളിച്ചു നീക്കി. സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം ഏനാത്തെത്തിയാണ് താല്‍കാലികമായി നിര്‍മിച്ച ബെയ്ലി പാലം പൊളിച്ചത്. നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തത്തിനു ശേഷമാണ് ഏനാത്തെ ബെയ്ലി പാലം സൈന്യം പൊളിച്ചുനീക്കിയത്.സൈന്യത്തിന്റ സെക്കന്തരാബാദ് എഞ്ചിനീയറിങ് റെജിമെന്റ് സംഘമാണ് കഴിഞ്ഞ ആഴ്ച ഏനാത്തെത്തി പാലം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ഒരാഴ്ച കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കി. വെള്ളിയാഴ്ചയോടെ തന്നെ പ്രധാന ഭാഗങ്ങളെല്ലാം അഴിച്ചുനീക്കിയിരുന്നു. പാലത്തോട് ചേര്‍ന്ന് സ്ഥാപിച്ച പാനലുകളും സ്പാനുകളുമാണ് ഞായറാഴ്ച വൈകിട്ടോടെ അഴിച്ച് മാറ്റിയത്. അഴിച്ചെടുത്ത ഭാഗങ്ങള്‍ തിരുവനന്തപുരത്തെ സൈനിക കേന്ദ്രത്തിലേക്കാണ് മാറ്റുന്നത്.