കുമ്മനം രാജശേഖരനെ അപമാനിച്ച സംഭവം ; മനോരമ ന്യൂസിനെതിരെ കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടു

194

തിരുവനന്തപുരം : മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരനെ അധിക്ഷേപിച്ച്‌ ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത മനോരമ ന്യൂസിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു. ബി.ജെ.പി പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.രാജിവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കുമ്മനം മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റതിന് പിറകെ അദ്ദേഹത്തെ അപഹസിച്ച്‌ ചാനല്‍ ‘തിരുവാ എതിര്‍വാ’ എന്ന പരിപാടി സംപ്രേഷണം ചെയ്തത്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ മനോരമ ന്യൂസ് ചാനല്‍ ഇത് സംബന്ധിച്ച ഒരു വക്കീല്‍ നോട്ടിസിന് മറുപടി നല്‍കിയിരുന്നു. എവരി ഡോഗ് ഹാസ് എ ഡേ എന്ന പ്രയോഗം, എല്ലാവര്‍ക്കും ഒരു നല്ല ദിവസം ഉണ്ടാകും എന്ന പോസ്റ്റിവ് അര്‍ത്ഥത്തിലുള്ളതാണെന്നും, വില്യം ഷേക്സ്പിയറിന്റെ ഹാംലറ്റ് എന്ന നാടകത്തില്‍ പലതവണ ഈ പ്രയോഗം നടത്തിയിട്ടുണ്ടെന്നും വക്കീല്‍ നോട്ടിസിന് നല്‍കിയ മറുപടിയില്‍ മനോരമ ചാനല്‍ വിശദീകരണം നല്‍കിയിരുന്നു.

NO COMMENTS