ഭാരത് ജോഡോ യാത്രയ്ക്കു കേരളത്തിൽ ആവേശോജ്വല സ്വീകരണം ; ഇന്ന് രാവിത്തെ പര്യടനം നേമം മുതൽ പട്ടം വരെ

20

തിരുവനന്തപുരം : കന്യാകുമാരി മുതൽ കശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കു കേരളത്തിൽ ആവേശോജ്വല സ്വീകരണം. ഇന്നു രാവിലെ നേമം മുതൽ പട്ടം വരെയും വൈകിട്ട് പട്ടം മുതൽ കഴക്കൂട്ടം വരെയുമാണു പര്യടനം.അടൂർ ഗോപാലകൃഷ്ണനും പെരുമ്പടവം ശ്രീധരനും ഡോ ജി. വിജയരാഘവനും ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രമുഖരുമൊത്താണ് ഇന്നു രാഹുലിന്റെ ഉച്ച ഭക്ഷണം

കേരളത്തിലെ കോൺഗ്രസ് നേതൃനിരയാകെ സംസ്ഥാന അതിർത്തിയായ പാറശാലയിൽ അണിനിരന്നാണു രാഹുലിനെ കഴിഞ്ഞ ദിവസം സ്വീകരിച്ചത്

കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി എന്നിവർ ചേർന്നു നേര്യത് അണിയിച്ചു. ഇളനീർ നൽകിയും രാഹുലിനെ വരവേറ്റു. താലവും പൂക്കളുമായി അണിനിരന്ന പെൺകുട്ടികൾ തിലകം ചാർത്തി. കാമരാജ് പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു കേരളത്തിലെ പര്യടനത്തുടക്കം. സ്വാതന്ത്ര്യസമരസേനാനി ഡോ. ജി.രാമചന്ദ്രന്റെ തറവാടായ ഊരൂട്ടുകാല മാധവി മന്ദിരത്തിലെത്തിയ രാഹുലും സഹയാത്രികരും ഗാന്ധി മ്യൂസിയം സന്ദർശിച്ചു. ഇതേ വളപ്പിലെ ഡോ. ജി.ആർ പബ്ലിക് സ്കൂളിലെ കുട്ടികളും അധ്യാപക്ഷം ജീവനക്കാരുമായി സംവദിച്ച രാഹുൽ, ബാലരാമപുരത്തെ കൈത്തറിത്തൊഴിലാളികളുടെ പ്രശ്നങ്ങളും കേട്ടു വെങ്ങാനൂരിൽ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു വൈകിട്ടത്തെ പര്യടനം.

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനൊപ്പമെത്തിയ രാഹുവിനെ സ്വീകരിക്കാൻ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് കെ.സി. വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, യുഡിഎഫ് കൺവീനർ എം.എം.ഹസൻ, രമേശ് ചെന്നിത്തല, കെ.മുരളീധരൻ, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയ തുടങ്ങിയ മുൻനിര നേതാക്കളും എംപിമാരും എംഎൽഎമാരും കേരളത്തിലെ കോൺഗ്രസ് നേതൃനിരയാകെ സംസ്ഥാന അതിർത്തിയായ പാറശാലയിൽ അണിനിരന്നാണു രാഹുലിനെ കഴിഞ്ഞ ദിവസം സ്വീകരിച്ചത്.

NO COMMENTS