കാസര്‍കോട് :പ്ലസ് വണ്‍ സയന്‍സ് കോഴ്‌സില്‍ പഠിക്കുന്ന 2022-ലെ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ താല്‍പര്യമുളള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ പ്രവേശന പരീക്ഷാ പരിശീലനം നല്‍കും. 2020 മാര്‍ച്ചിലെ എസ്. എസ്. എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡിന് മുകളില്‍ മാര്‍ക്കുള്ള വര്‍ക്കാണ് അവസരം. ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, പരിശിലന സഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഒക്ടോബര്‍ 15 നകം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.
ഇതിനകം കോച്ചിംഗ് സ്ഥാപനങ്ങളില്‍ ചേര്‍ന്നിട്ടുളളവര്‍ക്കും അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നിന്ന് ലഭിക്കും.ഫോണ്‍ 04994 256162.