കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരും കളക്ടറും അടങ്ങുന്ന സമിതി; ഇ.പി ജയരാജന്‍

211

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ എംഎല്‍എമാരും കളക്ടറും അടങ്ങുന്ന സമിതിയെ നിയോഗിച്ചതായി വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. കെഎംഎംഎല്ലും ഐആര്‍ഇയും കേരളത്തിന് അനിവാര്യമായ രണ്ട് സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി ജയരാജന്‍.

ഖനനമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് എംഎല്‍എമാരായ ആര്‍. രാമചന്ദ്രന്‍, എന്‍. വിജയന്‍ പിള്ള എന്നിവരും കളക്ടറും ഉള്‍പ്പെടുന്ന സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഖനനം സംബന്ധിച്ച സംശയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും പരിഹാരം കാണുന്നതിനാണ് സമിതിയെ നിയോഗിച്ചിരിക്കുന്നത്. സീ വാഷിങ് ഒരു മാസത്തേയ്ക്ക് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതായും അദ്ദേഹം വ്യക്തമാക്കി. കളക്ടറും കെഎംഎംഎല്‍ എംഡിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ ഐആര്‍ഇ ഇക്കാര്യം അംഗീകരിച്ചതായും മന്ത്രി പറഞ്ഞു.

NO COMMENTS