പൂന : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലെ (ഇപിഎഫ്) തൊഴില്‍ദാതാവിന്റെ വിഹിതം കുറയ്ക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ തള്ളി. വിഹിതം 10 ശതമാനമായി കുറയ്ക്കാനുള്ള നിര്‍ദേശമാണ് തള്ളിയത്. ഇതോടെ തൊഴില്‍ദാതാവിന്റെ വിഹിതം 12 ശതമാനമായി തുടരും. പൂനയില്‍ നടന്ന ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു. അതേസമയം ഇപിഎഫ് വിഹിതം ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്നതിനുള്ള പരിധി ഉയര്‍ത്തി. 10 ല്‍ നിന്ന് 15 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.