തിരുവനന്തപുരം: ഡല്‍ഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക് ഗ്രോത്ത്, ടാറ്റ ട്രസ്‌റ്റ്, അമേരിക്കയിലെ ഹാര്‍വാഡ് സര്‍വകലാശാലയിലെയും എന്നിവിടങ്ങളിലെ ഗവേഷകര്‍ രാജ്യത്തെ 543 പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍.
രാജ്യത്തെ മറ്റ് 542 മണ്ഡലങ്ങളിലും 18 വയസ് പൂര്‍ത്തിയാകും മുമ്ബേ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നുണ്ടെന്ന് പഠനം പറയുന്നു. മണ്ഡലത്തിലെ ജനങ്ങളുടെ ആരോഗ്യ, പോഷകാഹാര വ്യവസ്ഥ, മറ്റു സാമൂഹിക സാമ്ബത്തികാവസ്ഥ എന്നിവ മനസ്സിലാക്കുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം.
ഈ പഠനത്തിനിടെയാണ് പ്രായപൂര്‍ത്തിയാകുന്നതിന് മുമ്ബേ രാജ്യത്തെ പെണ്‍കുട്ടികള്‍ വൈവാഹിക ജീവിതത്തിലേക്ക് കടക്കുന്നുണ്ടെന്ന് കണ്ടെത്തിയത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശൈശവ വിവാഹത്തോട് ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ചില മണ്ഡലങ്ങളില്‍ വളരെ കൂടുതലാണ്. ഇത് ഏതാണ്ട് 50 ശതമാനത്തിലേറെയാണെന്നാണ് പഠനത്തില്‍ വ്യക്തമായത്.
18 വയസില്‍ താഴെയുള്ള കുട്ടികളെ വിവാഹം കഴിച്ച് കൊടുക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് യുനിസെഫ് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു ആചാരമായിരുന്നു ശൈശവ വിവാഹം. 2001 ലെ സെന്‍സസ് അനുസരിച്ച് ഇന്ത്യയില്‍ 1.5 മില്യണ്‍ പെണ്‍കുട്ടികള്‍ 15 വയസിന് മുന്നേ വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഇന്ത്യ 1929 ല്‍ തന്നെ ശൈശവവിവാഹം നിരോധിച്ച രാജ്യമാണ്. 2006 ല്‍ ശൈശവവിവാഹം ക്രിമിനല്‍ കുറ്റമായി സുപ്രിംകോടതി പരിഗണിച്ചിരുന്നു. തുടര്‍ന്ന് 1929ലെ ചൈല്‍ഡ് മാര്യേജ് റെസ്ട്രൈന്‍റ് ആക്റ്റ് സര്‍ക്കാര്‍ പുനപരിശോധിക്കുകയും നിരവധി മാറ്റങ്ങളോടെ പ്രോഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാരേജ്യ ആക്റ്റ് 2006 എഴുതിച്ചേര്‍ക്കുകയും ചെയ്തു.