തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വരുന്ന ശനിയും ഞായറും (24,25) അവശ്യ സര്‍വീസുകള്‍ ഒഴികെ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ശനിയാഴ്ച സര്‍ക്കാര്‍- പൊതു മേഖലയില്‍ അടക്കം പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച കല്യാണം, ഗൃഹപ്രവേശം എന്നിവ നിശ്ചയിച്ച സമയത്തു നടത്താം.
അത്യാവശ്യ യാത്രകള്‍ അടക്കം നടത്താം. എന്നാല്‍, ലോക്ക്ഡൗണിനു സമാനമായ അന്തരീക്ഷം സൃഷ്ടിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസ് മാത്രം നടത്തണം. അവധിക്കാല ക്യാമ്ബുകള്‍ തുടരേണ്ടതില്ല. ബീച്ച്, പാര്‍ക്ക് അടക്കമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല.
ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കും വിധം കോവിഡ് സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കരുതെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അദ്ദേഹം നിര്‍ദേശം നല്കി.