പുതിയ പദ്ധതികളുമായി സഹകരണ വകുപ്പ് – ഉത്പന്നങ്ങൾക്ക് സഹകരണ മാർക്ക് – ഉത്പന്നങ്ങളുടെ ഗുണമേ ഉറപ്പുവരുത്തുന്നതിന് ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കും – സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ.

119

കേരളത്തിലെ സഹകരണ സംഘങ്ങൾ സ്വന്തം നിലയിലും കൺസോർഷ്യം അടിസ്ഥാനത്തിലും തയ്യാറാക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഗുണമേ• ഉറപ്പുവരുത്തുന്നതിന് വിപുലമായ ഒരു ടെസ്റ്റിംഗ് ലാബ് സ്ഥാപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഗുണനിലവാരം പാലിക്കുന്ന ഉത്പന്നങ്ങൾക്ക് അഗ്മാർക്ക് മാതൃകയിൽ സഹകരണ മാർക്ക് നൽകും. ഇതോടൊപ്പം ഉല്പന്നങ്ങൾ സഹകരണ ബ്രാൻഡിലൂടെ സഹകരണ മാർക്കറ്റിംഗ് ശൃംഖല പ്രയോജനപ്പെടുത്തി വിറ്റഴിക്കുന്ന വിപുലമായ സംവിധാനം രൂപീകരിക്കും.

സഹകരണ സംഘങ്ങൾ തമ്മിലും സഹകരണ സംഘങ്ങളിലെ അംഗങ്ങൾ തമ്മിലും കൺസോർഷ്യം രൂപീകരിച്ച് കാർഷിക അനുബന്ധ ചെറുകിട വ്യവസായ മേഖലയിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പ്രോത്സാഹനം നൽകും. സാമ്പത്തിക ഭദ്രതയുള്ള സംഘങ്ങൾക്ക് സ്വന്തം നിലയിൽ സബ്‌സിഡിയറി സംരംഭങ്ങൾ ആരംഭിക്കുന്നതിന് അനുമതി നൽകും. സംസ്ഥാനത്ത് സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന മാലിന്യ ശേഖരണ സംസ്‌കരണ രംഗത്ത് (പ്രത്യേകിച്ച് ടൂറിസം മേഖലയിൽ) സഹകരണ സംഘങ്ങൾ മുഖേന പദ്ധതികൾ തയ്യാറാക്കും.

പാലക്കാട് ജില്ലയിൽ ആധുനിക നെല്ല് സംഭരണ സംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നതിനായി 26 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ ചേർന്ന് രൂപീകരിച്ചിട്ടുള്ള കൺസോർഷ്യം പദ്ധതി 2019-20 ൽ പ്രവർത്തനക്ഷമമാകും. യുവതലമുറയെ സഹകരണ മേഖലയുമായി കൂടുതൽ അടുപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതികൾ ആവിഷ്‌കരിക്കും.

സംസ്ഥാന സഹകരണ നിയമവും ചട്ടവും നിലവിൽ വന്ന് 50 വർഷമായ സാഹചര്യത്തിൽ ഈ മേഖലയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് സഹകരണ നിയമവും ചട്ടവും സമഗ്രമായി പരിഷ്‌കരിക്കും. സഹകരണ ഓഡിറ്റ് മാന്വൽ സമ്പൂർണ്ണമായും പരിഷ്‌കരിച്ച് കാലോചിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

NO COMMENTS