അബാബ: എത്യോപ്യയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അമ്ബത് പേര്‍ കൊല്ലപ്പെട്ടു. സര്‍ക്കാര്‍ ഔദ്യോഗികമായി മരണിനിരക്ക് പുറത്തുവിട്ടിട്ടില്ല.എത്യോപ്യയിലെ ഒറോമിയയില്‍ നടന്ന ഉത്സവത്തിനിടെ പ്രകടനം നടത്തിയ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികളെ പിരിച്ചുവിടാനുള്ള പോലീസ് നടപടിയാണ് തിക്കിലും തിരക്കിലും സംഘര്‍ഷത്തിലും കലാശിച്ചത്. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ ആദ്യം ടിയര്‍ ഗ്യാസ് പ്രയോഗിച്ച പോലീസ് പിന്നീട് ആകാശത്തേയ്ക്ക് വെടിവെയ്ക്കുകയും ചെയ്തു. പ്രകടനത്തില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.പ്രക്ഷോഭകരെ സര്‍ക്കാര്‍ ഭീകരപ്രവര്‍ത്തകരായി പ്രഖ്യാപിച്ചിരുന്നു.