ഏറ്റുമാനൂര്‍: ബൈക്കിടിച്ച് പരിക്കേറ്റ രണ്ടരവയസുകാരി മകള്‍ മരിച്ചതില്‍ മനംനൊന്ത് അമ്മ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരാണ് സംഭവം. സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ പാഞ്ഞെത്തിയ ബൈക്കിടിച്ചാണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ ഇന്നലെ മരിച്ചു. അബോധാവസ്ഥയില്‍ ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മകള്‍ രക്ഷപ്പെടില്ലെന്നറിഞ്ഞ ആഘാതത്തില്‍ അമ്മ ഇന്നലെ കിണറ്റില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലിനു സമീപം ആമന്തൂര്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം വിജയഭവനില്‍ ജഗന്റെയും രശ്മിയുടെയും മകള്‍ ശ്രീനന്ദ (രണ്ടര) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. സംസ്കാരം ഇന്ന് ഒന്നിനു വിശ്വബ്രഹ്മസമാജം ശ്മശാനത്തില്‍.
അതിരമ്പുഴ സെന്റ് മേരീസ് എല്‍പി സ്കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി സഹോദരിയാണ്. കിണറ്റില്‍ വീണ് പരുക്കേറ്റ അമ്മ രശ്മി (31) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാരിയമ്മന്‍ റോഡില്‍ കഴിഞ്ഞ ഞായറാഴ്ച ഒന്‍പതു മണിയോടെ ആയിരുന്നു അപകടം. സിനിമ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു ജഗനും കുടുംബവും. അമ്മ രശ്മിയുടെ തോളില്‍ ഉറങ്ങി കിടക്കുകയായിരുന്നു ശ്രീനന്ദ. അമ്മയുടെ തോളില്‍ കിടന്ന് ഉറങ്ങുകയായിരുന്ന കുഞ്ഞ് റോഡിലേക്ക് തലയടിച്ചുവീണ് അബോധാവസ്ഥയിലായി. അമ്മ രശ്മിക്കും പരിേക്കറ്റു. കോട്ടയം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ശനിയാഴ്ച 2.15ന് മരിച്ചു. കുഞ്ഞ് ഗുരുതരാവസ്ഥയിലാണന്നറിഞ്ഞ അമ്മ രശ്മി രാവിലെ 10.30ഓടെ കിണറ്റില്‍ ചാടുകയായിരുന്നു. കോട്ടയത്തുനിന്നും ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിയെങ്കിലും അതിനുമുന്‍പ് നാട്ടുകാര്‍ രശ്മിയെ രക്ഷപെടുത്തിയിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യകമ്ബനിയിലെ ജീവനക്കാരനായ ജഗന്‍ വാടകയ്ക്കാണ് താമസിക്കുന്നത്. ബൈക്ക് യാത്രക്കാര്‍ക്കും പരിക്കേറ്റിരുന്നു. ഇടുങ്ങിയ റോഡില്‍ ബൈക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.