പാരീസ്: യൂറോ കപ്പില്‍ ഗ്രൂപ്പ് ഡിയിലെ ആദ്യ പോരാട്ടത്തില്‍ തുര്‍ക്കിക്കെതിരെ ക്രോയേഷ്യക്ക് വിജയം. 41-ാം മിനിറ്റില്‍ സൂപ്പര്‍ താരം ലൂക്ക മോഡ്രിച്ച് നേടിയ ഏക ഗോളിനാണ് ക്രോയേഷ്യ പൊരുതി കളിച്ച തുര്‍ക്കിയെ പരാജയപ്പെടുത്തിയത്. പാരീസിലെ പാര്‍ക്ക് ദെസ് പ്രിന്‍സസ് സ്റ്റേഡിയത്തില്‍ 45000ത്തോളം വരുന്ന കാണികളെ സാക്ഷിനിര്‍ത്തിയായിരുന്നു ക്രോയേഷ്യയുടെ ആദ്യ
തുടക്കം മുതല്‍ തുര്‍ക്കിയും ക്രോയേഷ്യയും മികച്ച മുന്നേറ്റമാണ് നടത്തിയത്. ഇരു ടീമും ഒപ്പത്തിനൊപ്പം പന്ത് കൈവശം വെച്ച് കളിച്ചെങ്കിലും ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ ക്രോയേഷ്യ സ്‌കോര്‍ ചെയ്തു. ആദ്യ പകുതിക്ക് ശേഷം ഗോള്‍ മടക്കാന്‍ ഉണര്‍ന്ന് കളിച്ച തുര്‍ക്കി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും പന്ത് വലയിലെത്തിയില്ല.