പാരിസ് ∙ യൂറോ കപ്പ് ഫുട്ബോളിൽ സ്പെയിനെ തോൽപിച്ച് ക്രൊയേഷ്യ ഗ്രൂപ്പ് ഡി ചാംപ്യൻമാർ. ആദ്യ രണ്ടു കളിയിൽ ജയവുമായി നേരത്തെ പ്രീ–ക്വാർട്ടർ ഉറപ്പിച്ച സ്പെയിനെ 2–1നാണ് ക്രൊയേഷ്യ തോല്പിച്ചത്.
ക്രൊയേഷ്യയ്ക്കെതിരെ ഏഴാം മിനിറ്റിൽ അൽവാരോ മൊറാത്തയുടെ ഗോളിൽ സ്പെയിനാണ് ആദ്യം മുന്നിലെത്തിയത്. ഇടവേളയ്ക്കു തൊട്ടു മുൻപ് കാലിനിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. സെർജിയോ റാമോസിന്റെ പെനൽറ്റി കിക്ക് ക്രൊയേഷ്യൻ ഗോളി സുബാസിച്ച് രക്ഷപ്പെടുത്തി. 87–ാം മിനിറ്റിലായിരുന്നു പെരിസിച്ചിന്റെ വിജയഗോൾ.