പാരീസ്: യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ഈ വര്‍ഷം നടത്താനിരുന്ന യൂറോ കപ്പ് മാറ്റിവെച്ചു. യൂറോ കപ്പ് അടുത്ത വര്‍ഷം നടത്താമെന്നാണ് യുവേഫയുടെ അടിയന്തര യോഗത്തില്‍ തീരുമാനമായത്.
2021ല്‍ ജൂണ്‍ 11 മുതല്‍ ജൂലൈ 11 വരെയാ.യിരിക്കും മത്സരങ്ങള്‍ നടക്കുക. നേരത്തെ, ഈ വര്‍ഷം ജൂണ്‍ 12 മുതല്‍ ടൂര്‍ണമെന്റ് നടത്താനാണ് നിശ്ചയിച്ചിരുന്നത്. യുവേഫ അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ഇതിനു പിന്നാലെ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് മത്സരങ്ങളും മാറ്റിവച്ചു. മേയ് 24 മുതല്‍ ജൂണ്‍ ഏഴു വരെ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ സെപ്റ്റംബറിലേക്കാണ് മാറ്റിയത്.
സെപ്റ്റംബര്‍ 20 മുതല്‍ ഒക്ടോബര്‍ നാലുവരെയാണ് പുതിയ മത്സരക്രമം. നേരത്തെ, കോവിഡ് വ്യാപനം കണക്കിലെടുത്ത് ലോകവ്യാപകമായി പല പ്രധാന മത്സരങ്ങളും ടൂര്‍ണമെന്റുകളുമെല്ലാം റദ്ദാക്കുകയും മാറ്റി വയ്ക്കുകയും ചെയ്തിരുന്നു