യൂറോ കപ്പ് : ജര്‍മനി ക്വാര്‍ട്ടറില്‍

265

പാരിസ്: യൂറോ കപ്പിലെ അഞ്ചാം പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ സ്ലേവാക്യയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. 8ാം മിനിറ്റില്‍ ജെറോം ബോട്ടെങായിരുന്നു ജര്‍മനിയുടെ ഗോള്‍ വേട്ടക്ക് തുടക്കം കുറിച്ചത്. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ (43) മരിയ ഗോമസ് ജര്‍മനിക്കു വേണ്ടി രണ്ടാം ഗോള്‍ നേടി. 63ാം മിനിറ്റില്‍ ജൂലിയന്‍ ഡ്രാക്സ്ലറിന്റെ ഗോളോടെ ജര്‍മനിയുടെ ഗോള്‍പട്ടിക പൂര്‍ത്തിയായി. ആവേശം നിറഞ്ഞ മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതി കളിച്ചെങ്കിലും ജര്‍മനിയുടെ വല കുലുക്കാന്‍ സ്ലോവാക്യക്കായില്ല.

NO COMMENTS

LEAVE A REPLY