പെരിയ: കാസര്‍ഗോഡ് പെരിയയില്‍ വെട്ടേറ്റു മരിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. കൃപേഷിന്റെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി വികാരാധീനനായി. കൃപേഷിന്റെ അച്ഛന്റെ കണ്ണീരിനു മുന്നില്‍ അദ്ദേഹത്തിനു പിടിച്ചു നില്ക്കാനായില്ല. വാക്കുകള്‍ ഇടറി നിറകണ്ണുകളോടെയാണ് ഉമ്മന്‍ ചാണ്ടി കൃപേഷിന്റെ അച്ഛനെ ആശ്വസിപ്പിച്ചത്.