ന്യൂഡല്‍ഹി: പ്രതിഷേധക്കാര്‍ ജാഥയില്‍ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ്’ മുദ്രാവാക്യം വര്‍ഗീയമല്ലെന്നും സിഎഎ പ്രക്ഷോഭം മൂലം ഏറ്റവും വലിയ പുരോഗതി, വന്ദേമാതരം ആലപിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്ന് മുസ്ലിംകള് മനസിലാക്കുന്നുവെന്നും പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്നും ഡല്‍ഹി മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. പറഞ്ഞു.
ഷഹീന് ബാഗില്‍ മുസ്ലിം സ്ത്രീകള്‍ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്ല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടില്‍ ലോകത്തെവിടെയും കാണാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ആറു വര്‍ഷമായി ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. ഇപ്പോള്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നു.
ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയുടെ പ്രതിഛായ തകര്‍ന്നിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങള്‍ പോലും അകന്നുപോയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ജാമിയ മില്ലിയ കാമ്ബസിലും ജെഎന്‍യു കാമ്ബസിലും നടന്ന അക്രമങ്ങള്‍ അമ്ബരപ്പിക്കുന്നതാണെന്നും ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നവെന്നും ജാമിഅ മില്ലിയയിലെ മുന്‍ വൈസ് ചാന്‍സലര്‍ കൂടിയായ അദ്ദേഹം പറഞ്ഞു.