തൃശ്ശൂര്‍: ശനിയാഴ്ച രാവിലെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വടക്കാഞ്ചേരിയിലെ മുന്‍ എം.എല്‍.എയുമായ വി.ബലറാം(72) അന്തരിച്ചത്. ഏറെനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കോണ്ഗ്രസില്‍ കെ.കരുണാകരന്റെ വിശ്വസ്തനായിരുന്നു വി.ബലറാം.രണ്ടുതവണ വടക്കാഞ്ചേരി നിയോജകമണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. രണ്ടാംതവണ എം.എല്‍.എയായിരിക്കെ അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാനായി എം.എല്‍.എ. സ്ഥാനം രാജിവെച്ചു. കോഴിക്കോട് നിന്ന് ലോക്‌സഭയിലേക്കും മത്സരിച്ചു. ഇതിനിടെ, കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് ഡി.ഐ.സി. രൂപവത്കരിച്ചപ്പോള്‍ അതിന്റെ ഭാഗമായി. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് രാഷ്ട്രീയം ശക്തമായിരിക്കെ ഐ ഗ്രൂപ്പിന്റെ മുഖ്യനേതാവായിരുന്നു വി.ബലറാം.